ആര്‍.കെ.ലക്ഷ്മണും എമ്മെസ്.സുബ്ബലക്ഷ്മിയും
വിവാഹിതരായിട്ട് 11.01.2009 ന്, ഏതാണ്ട് ഒരു..ഒരു..
mailto:#@#$%5!!))%##E=MC2 ഒരു$%##
..101..ഇല്ല..അത്ര വരില്ല...11
സംഘര്‍ഷഭരിതമായ കൊല്ലങ്ങളായിരിക്കുന്നൂന്ന്...
വിശ്വസിക്കാമ്പറ്റ്ണ്ടോ ?!
... എനിക്ക് വിശ്വസിക്കാമ്പറ്റണില്യ







41 comments:
ബ്ലോഗ്ഗര്‍മാരുടെ അടിയന്തിര ശ്രദ്ധയ്ക്ക് ...
ഞങ്ങള്‍, നാട്ടില്‍ അതതു പഞ്ചായത്തുകളിലെ, ആര്‍.കെ.ലക്ഷ്മണും എമ്മെസ്.സുബ്ബലക്ഷ്മിയും വിവാഹിതരായിട്ട് ഇന്നേയ്ക്ക്, ഏതാണ്ട്...ഒരു..ഒരു..%#@#$%5!!))%##E=mc2 ഒരു$%## ..101..അല്ല..11 സംഘര്‍ഷഭരിതമായ കൊല്ലങ്ങളായിരിക്കുന്നൂന്ന്...വിശ്വസിക്ക്വോ !... എനിക്ക് വിശ്വസിക്കാമ്പറ്റണില്യ
ഹ ഹ ഹ! "പപ്പടം തീര്‍ന്നു.." എന്തൊരു ഉദാത്തമായ റൊമാന്‍ടിക്കായ വികാരം! അല്ലേലും പെണ്ണൂങ്ങള്‍ക്കേ ഈ വികാരം വരൂ.. :)
ഒത്തിരിഒത്തിരി പ്രാവശ്യം ഈ ദിവസം ആഘോഷിക്കാന്‍ ഭാഗ്യമുണ്ടാവട്ടെ!
‘പാമരന്‍‘ എന്നു കണ്ടപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നത് 2007ലെ എര്‍ണാളം ഹോട്ടല്‍ യുവറാണിയിലെ കുറുമന്‍ പുസ്സപ്രാശ്നവേളയാണ്...
അന്ന്...
നനഞ്ഞൊരു ചതയം നാരായണന്‍ നായരെപ്പോലെ തോന്നിച്ചിരുന്ന ഒരാള്‍ എന്റെ ചിരിയില്‍ പ്രകോപിതനായി വലതുകൈത്തലം ‘ഷേയ്ക്ക് ഹാന്‍ഡ്’മുദ്രയില്‍ ഒരടി അകലെ തൊടാതെ കാണിച്ചുനിന്നുകൊണ്ട് പറഞ്ഞതോര്‍ക്കുന്നു : “ഞാന്‍, സ്വാര്‍ത്ഥന്‍”.
അതിനും മുന്‍പൊരൂസം 1998-ഇല്‍...
ഉച്ചയൂണ്‍ സമയത്ത് ആപ്പീസിലെ ഇടനാഴിയില്‍ പ.ക.പെ. പോലെനിന്ന കണ്ണാടിക്കാരന്‍ അണ്ടര്‍വെയ്റ്റ് യുവാവ് എന്റെ ചിരിയിലേയ്ക്ക് ഓടിയടുത്ത് ഒറ്റക്കാച്ചാ : “സര്‍, വേണമെങ്കില്‍ ഉടനടി, അഥവാ, പെട്ടെന്നെന്നെ പരിചയപ്പെട്ടോളൂ.. ഒരുപക്ഷെ, ഇന്‍ഡ്യയില്‍ ഏറ്റവും അധികം ഒരു കാര്യവുമില്ലാതെ യാത്ര ചെയ്ത വ്യക്തി ഞാനായിരിക്കും !“
പാമരന്‍ എന്നെ ഒരു കാര്യവുമില്ലാതെ ഓര്‍മയുടെ പായ്മരത്തിലേറ്റിക്കൊണ്ടുപോയി വഴീലിറക്കിവിട്ടു :(
ഈയിടെ മമ്മൂട്ടീന്റെ ബ്ലോഗ് തുറന്ന് പുറത്തുകടന്നപ്പോല്‍ തീരുമാനിച്ചതാ : മലപ്പൊറത്തൂന്ന് ഒരു മുപ്പത് ഖലാസി ബ്ലോഗര്‍മാരെയെങ്കിലും 2009 കാലം കൂടണേയ്ക്കു മുമ്പ് ഫോളോ ചെയ്യിപ്പിച്ചില്ലെങ്കില്‍ മരിക്യാ ഭേദംന്ന് .
ആഹാ... സ്വാതിതിരുനാൾ എന്ന ഒരു സിനിമയിലെ രംഗം ഓർമ്മ വന്നു.. :)
ജീവപര്യന്തത്തിലെ പതിനൊന്നാം വാർഷികത്തിന് ആശംസകൾ.. :)
പതിനൊന്ന് വര്‍ഷം നിങ്ങള്‍ക്ക് തീറ്റ തന്ന് (?) വളര്‍ത്തി ഈ നിലക്കെത്തിക്കാന്‍ പാടുപെട്ട ചേച്ചിയുടെ വിശാല ഹൃദയത്തിനും ആ ചേച്ചിയുടെ കൈപുണ്ണ്യം കൊണ്ട് വേറേ കുഴപ്പങ്ങളൊന്നുമില്ലാതെ വളര്‍ന്ന് വലുതായി 11 കൊല്ലം തികച്ച സാഹസികനായ താങ്കള്‍ക്കും മക്കള്‍ ക്കും അനേകമനേകം വര്‍ഷങ്ങള്‍ ഈ നാടകം തുടര്‍ന്ന് നടത്താന്‍ എല്ലാ വിധ ആശംസകളും നേരുന്നു.
ഈ വാര്‍ത്ത അറിയിച്ചതിനും നന്ദി
പിന്നെ ഒരു വര്‍ഷം ഞാന്‍ തന്നെ മുന്നില്‍ 12വര്‍ഷം
11സംഘര്‍ഷഭരിതമായ കൊല്ലങ്ങളായിരിക്കുന്നൂ! വിശ്വസിക്ക്വോ?
എനിക്ക് വിശ്വസിക്കാമ്പറ്റണില്യ!
ഒരിക്കലും വിശ്വസിക്കരുത് ,മനസ്സിന്റെ സൂചി പിറകോട്ട് തിരിച്ചോളു എന്നും എന്നും
മധുവുധു നാളിലെ മനസ്സ് സൂക്ഷിക്കൂ .
മനസ്സില്‍ പ്രണയവും ,പപ്പടവും!!
ഞങ്ങള്‍ ഈ 28നു മുന്ന് പതിറ്റാണ്ട് തികക്കുന്നു!
ആ പാല്‍നിലാ ചന്ദ്രിക കാര്‍ട്ടൂണ്‍ ..ഹി..ഹി...ശരിക്കും ചിരിപ്പിച്ചു...;)
സംഘര്‍ഷഭരിതമായ 11 കൊല്ലങ്ങള്‍ പുഷ്പം പോലെ കടന്നെത്തി നില്‍ക്കുന്ന ഊണേശ്വരം കുടുംബത്തിനു എല്ലാ ആശംസകളും ട്ടോ..:)
ഹൊ!!പതിനൊന്നൊ?? വിശ്വസിക്കാമ്പറ്റണില്ല്യ..
ഇവിടെ നാലേ നാലു മാസം കഴിഞ്ഞതിന്റെ അസ്കിത തെല്ലും തീര്‍ന്നിട്ടില്ല്യ..
സംഭവബഹുലമായ ആ പതിനൊന്നു വര്‍ഷങ്ങള്‍ക്കിരിക്കട്ടെ ഒരു ആശംസയുടെ പൂച്ചെണ്ട്, ബൊക്ക, മാല, ഞെട്ടി, ഇല ഇത്യാദികള്‍..
ആശംസകള്‍ സജ്ജീവ് ഭായി...നവ ദമ്പതിമാരെപ്പോലെ അനേകം വര്‍ഷം ഒത്തൊരുമയോടും സന്തോഷത്തോടെയും ജീവിക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ, അതിനുവേണ്ടി ഞാനും പ്രാര്‍ത്ഥിക്കുന്നു...
ഭായിക്ക് വച്ചുവിളമ്പിത്തരുന്ന ചേച്ചിക്ക് പ്രത്യേക ആശംസ...എന്റെ ചേച്ചി ആ പാട്ടൊന്നു പാടിയേ ഇന്നെങ്കിലും.
ഹൌ, സ്സമ്മതിക്കണം, ഭൌമിയെ!
പിന്നെ പശുവിന്‍ പുറമേറി ക്രീഢയാടുന്ന ആ സാക്ഷ്‌യപത്രത്തേയും......
11 പോരാ 111 ആകട്ടേ എന്ന് മനസ്സറിഞ്ഞ് ‘ശപി‘ക്കുന്നൂ!
ആശംസകള്‍.....
ശാപ്പാട് ഇത്തിരി കുറച്ചാല്‍ ആഘോഷങ്ങള്‍ക്ക് ഒരു കുറവും വരില്ല:)
അകലെ അകലെ എന്നും കാണാനും, കാണിക്കാനും ആ പൂര്‍ണ ചന്ദ്രന്‍ നിലനില്‍ക്കട്ടെ. ആശംസകള്‍.!
ഓ.ടോ
എങ്കിലും പപ്പടം ഓര്‍ത്തത്.:)
വേഗം പോയി പപ്പടം വാങ്ങി വന്നാട്ടെ!
ലഷ്മണൻ തമ്പ്രാൻ ത്ര ചെറുപ്പാന്ന് നിരീച്ചില്ല്യ. ലഷ്മണനും സ്സുബ്ബലഷ്മിക്കും ഇനീം ആഘോഷിക്കാറാവട്ടേ ഇമ്മാതിരി വാർഷികങ്ങൾ ചുരുങ്ങീത് തൊണ്ണൂറെണ്ണം കൂടി.വിത്ത് പപ്പടം.
(11+90 = മൊത്തം നൂറ്റൊന്ന്. കണക്ക് ശര്യല്ലെ?)
മാനത്തെ ഫുൾമൂൺ പപ്പടം കണ്ടപ്പോ ഭവതി അടുക്കളപ്പപ്പടത്തെ സ്മരിച്ചതിലെ ഭാവന ഹോ!
പിന്നെയ്, "On 11.01.2008 We would have surprisingly completed exactly..." ചാലക്കുടിയിൽ ഇതുവരെ കൊല്ലം മാറാത്തതാണോ തമ്പ്രാൻ കഴിഞ്ഞകൊല്ലത്തെ വാർഷികം അയവിറക്കിയതാണോ എന്താണെന്ന സർപ്രൈസ്സ് ശരിക്ക്വങ്കിട് മൻസ്സിലായില്ല്യ. :)
ഹേ യുഗപുരുഷന്‍,
“പപ്പടം തീര്‍ന്നു!” എന്ന ഒറ്റ ഡയലോഗില്‍ ഞാന്‍ തളര്‍ന്ന് താഴെ വീണു പോയ്. :))
എന്റെ ജീവിതത്തിലെ ഒരന്ത്യാഭിലാഷം പറയട്ടേ??
മേരാ എവര്‍ ഫേവറൈറ്റുകളായ തുമ്പപ്പൂച്ചോറും കായത്തിന്റെ കുത്ത് ഒരു പൊടിക്ക് കൂടുതലുള്ള സാമ്പാറും തൈരും പപ്പടവും കൊണ്ടാട്ടവും ഒക്കെപ്പാടെ കൂട്ടിക്കൊഴച്ച് യുഗതടിയന്റെ കൂടെ ഒരു ഊണ്, അല്ലെങ്കില്‍ ഒരൊന്നര ഊണ്!
ലക്ഷമണിനും സുബ്ബലക്ഷ്മിജി ക്കും എന്റെ സ്നേഹാശംസകള്‍. വാഴ്‌ക വാഴ്‌ക...
11 വർഷം തികഞ്ഞ വഹയിൽ ഒരു ആശംസാ കാർഡ് ഇതാ ബൈ ഹാൻഡ് തന്നിരിക്കുന്നു.(ഇവിടെ 11 കഴിഞ്ഞ് 12 നടപ്പാ, വരുന്ന ഏപ്രിലിൽ 12 തികയും)
എന്തിരായാലും സജീവേട്ടാ.. ജേഷ്ടത്തിക്ക് സഹനത്തിനുള്ള നോബൽ സമ്മാനം ഉറപ്പാ
ഓ ടൊ : സജീവേട്ടാ അന്ന് മഹാറാണിയിൽ സ്വാർത്ഥനെ കണ്ടപ്പോൾ
സ്വ: ഞാൻ സ്വാർത്ഥനാന്
ഞാൻ: അല്ല.. നീ നിസ്വാർത്ഥനാണ്
അന്ന് രാത്രി പരാജിതൻ വന്നപ്പോൾ
“ അല്ലെ അല്ലെ ..നീ പരാജിതൻ അല്ല.. നീ അപരാജിതനാണ്”
സർവശക്തിയോടെയും ആശംസകൾ അറിയിക്കുന്നു.. എന്ത്.. ആശംസകൾക്കു മറുപടിയാണി ചിക്കൻ ബിരിയാണി തരുമെന്നോ!! ആയ്‌ക്കോട്ടെ.. ബിരിയാണിക്കുള്ള അരി അടുപ്പത്തിട്ടു കഴിയുമ്പോൾ ഒറ്റ മിസ്‌ഡ് കാൾ.. ഞാനെപ്പം എത്തീന്നു ചോദിച്ചാൽ മതി :-)
ബൈ ദ ബൈ.. ചന്ദ്രനെ നോക്കി പറഞ്ഞ ആ ഡയകോലിന്റെ ഉപജ്ഞാതാവ് ചങ്ങമ്പുഴേലെങ്ങാനും പണ്ടുണ്ടായിരുന്ന ഉള്ള ഒരങ്കിളല്ലേ... അതേ ശൈലി :-))
പതിനൊന്നാം വാര്‍ഷികത്തിനു് എല്ലാ ആശംസകളും. ഇനിയും ഒരുപാട് വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ ഇടവരട്ടെ.
പതഞ്ഞ് പൊങ്ങുന്ന ആ വികാരം ആദ്യം പപ്പട്ടം പോലെ പൊള്ളി.
കിടിലന്‍ ആശംസകള്‍ :)
അതെയതെ. പതിനൊന്നു കൊല്ലം കഴിഞ്ഞിട്ടും ലക്ഷ്മണക്കുട്ടൻ രാഗലോലൻ. എന്താണിതിന്റെ രഹസ്യം, ഒന്നു പറഞ്ഞുതരണേ.
ഞാൻ പൂർണ്ണചന്ദ്രനെ നോക്കുമ്പോ കാണുന്നത് പെൻഷൻ പ്ലാനിൽ എന്തുണ്ട് വല്യ വട്ടപ്പൂജ്യമോ, ഡയബെറ്റിസ് കാരണം ഈ ചപ്പാത്തി തന്നെ എന്നും, അമ്പിളിയേടെ അമ്മാവനോടു മേടിച്ച കടം വീട്ടണ്ടേ.......ഇതൊക്കെ.
ഇനിയും ധാരാളം പപ്പടം കാച്ചിത്തിന്നാൻ ഇടവരട്ടെ.
ആഹാ! ആശംസകള്‍!
ആ കുഞ്ഞന്‍സിന്റെ പേരെന്താണാവോ?
ഹ ..ഹ ..എന്റെയും എല്ലാവിധ ആശംസകളും... !
ചങ്ങമ്പുഴപ്പാര്‍ക്കീന്ന് കണ്ടപ്പോ ഇതൊന്നും പറഞ്ഞില്ലല്ലോ...
ആശംസകള്‍...
പൊറാടത്ത്, ബഷീര്‍ വെള്ളറക്കാട്, മാണിക്യം, Rare Rose, നന്ദകുമാര്‍, കുഞ്ഞന്‍, കൈതമുള്ള്, ചാണക്യന്‍, വേണു, ജിവി, ബഹുവ്രീഹി, വിശാലം, തഥാഗതാ, ടൈപ്പിസ്റ്റ് അഥവാ എഴുത്തുകാരി, കൊ.ത്രേ., മയൂരന്‍, എതിരന്‍, ഇഞ്ചി, ആദര്‍ശ് എന്നിവരെ എത്ര പ്രശംസിച്ചാലാ ഒന്നു മതിയാകുക എന്നു നിശ്ചയല്യ. എന്താ എഴുത്ത് !
എന്നിരുന്നാലും, കൊ.ത്രേ. യുടെയൊക്കെ ബ്ലോഗില്‍ നൂറുകണക്കിന് കണ്ടുവരാറുള്ളതരം, രാവണന്‍,ഡബിള്‍ചങ്ക്,ലോലേട്ടന്‍ എന്നിവരോ...ചിത്രകാരബ്ലോഗുകളിലെ ഏബ്രാശി,പണ്ടാരം,മുടിഞ്ഞോന്‍,അല്‍ഗുല്‍ത്ത്,ഡ ശ്ശവി,നിന്റപ്പന്‍(ക്രമപ്രകാരം)എന്നീ സ്ഥിരം കമാന്റര്‍മാരോ എന്നെ നാളിതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന ദു:ഖസത്യം അവശേഷിക്കുന്നു. കഷ്ട്ടം :((((
പിന്നെ, ഈ വിശാലനും മമ്മൂക്കേങ്കൂടെ എന്താ കാട്ടിക്കൂട്ടണേന്ന് ? ലേശം മനശ്ചാഞ്ചല്ല്യള്ള സകലമാനബ്ലോഗര്‍മാരേം അവമ്മാര് രണ്ടും കൂടി ഫോളോവേഴ്സ് ആക്കിക്കഴിഞ്ഞു. ഏതായാലും ഒരു രണ്ടാഴ്ച കൂടി ഞാന്‍ തിരിഞ്ഞു നോക്കി നോക്കി നടക്കാന്‍ തീരുമാനിച്ചു.
ഇഞ്ചീ, അവന്‍ സിദ്ദാണി എന്ന സിദ്ധാര്‍ഥ്. ഇപ്പൊ, ചരിത്രപുരുഷനെപ്പോലെ തന്നെ, ഫുള്‍ട്ടിഫുള്‍ ലൌകികചിന്തകളുമായി സമയത്തെ ഇടിച്ചുചമ്മന്തിയാക്കിക്കൊണ്ടിരിക്കണേണ്.
എന്റെ ആശംസകളും ഇരിയ്ക്കട്ടേ...
:)
:) ആശംസകൾ. രണ്ടാൾക്കും “വാദാ കർലേ സാജ്നാ” എന്ന പാട്ട് എന്റെ വക. (ഞാൻ പാടുന്നില്ല. പാടിയാൽ ആഘോഷം മുഴുവൻ അതോടെ തീരും. ;)) പിന്നെ പപ്പടം കൂട്ടിയും കൂട്ടാതെയും ഊണ് കഴിച്ചുകൊണ്ടിരിക്കുക.
ഊണ് ഇപ്പോ വിളമ്പണ്ട. ഞങ്ങൾ ഒരു ദിവസം വരും. എന്നിട്ടു വേണം ഒരേ പോലെയിരിക്കുന്ന നമ്മൾ രണ്ടുപേരും ഒരുമിച്ച് ഊണുകഴിക്കുന്ന ചിത്രം ബ്ലോഗിലിടാൻ. :))
"അയ്യോ..കോഴിക്കൂടടച്ചില്ല..നിലാവത്തെങ്ങാനും കോഴി പുറത്തിറങ്ങിയാലോ." എന്നും കരുതിയിട്ടുണ്ടാകും. കൊല്ലം പതിനൊന്നായില്ലേ..
ആശംസകള്‍ സര്‍. നിങ്ങളെയൊക്കെ ദൂരെനിന്നു ആരാധിക്കുന്ന ഒരാള്‍..
രുധിരചന്ദനയ്യര്‍ കുംഭകോണയ്യര്‍ ലക്ഷ്മണന്‍ (ആര്‍.കെ.ലക്ഷ്മണ്‍) ആദ്യപന്തിയില്‍ത്തന്നെ നന്നാ സാപ്പിട്ട് ചെമ്പിലെ പാലടപ്രഥമനില്‍നിന്നു മുഴുത്ത ഒരട എടുത്തു കടിച്ചുതിന്നുകൊണ്ട് വാര്‍ഷികം പ്രണയമധുരമായ്ക്കോട്ടെ എന്നു കടുമ്പിടുത്തമായ്പ്പിടിച്ചു തടാകസീമയില്‍ കാച്ചു നിന്ന വരിക്കപ്ലാവിന്റെ ചുവട്ടില്‍ കിടന്നു മാനത്തെ പാര്‍വണേന്ദുവിനെ ചൂണ്ടി പ്രേംനസീറയ്യര്‍ഫോമില്‍ ‘...മധുമാസ സുന്ദരചന്ദ്രലേഖ’ എന്നൊരു കാച്ചാകാച്ചിയപ്പോള്‍ ചമല്‍ക്കാരഭാഷയില്‍ ലജ്ജാവനമ്രയായി പ്രേമാമൃതാനുരാഗത്തില്‍ പ്ലാവിന്റെ മറവുപറ്റി എമ്മെസ് ഒരു മറുകാച്ച് കാച്ചി:‘എന്നടാ പയലേ ഇത്? പൊണ്ണുക്ക് പ്രസവവേദന, മാപ്പീളക്കു വീണവായന. പപ്പടം തീര്‍ന്തുപോച്ചാച്ച്. ഓടടാ. ശീക്രം വാങ്കി വാടാ’. ഇതുകേട്ടപാതി കേള്‍ക്കാത്ത പാതി കണവന്‍ ആടുകിടന്നിടത്ത് പൂട പോലുമില്ലാത്ത അവസ്ഥാരന്തരത്തില്‍ ഞൊടിയിടയില്‍ അപ്രത്യക്ഷാംബുരമായി.
മാഷെ, ഒരായിരം ഇത്തരം വിവാഹവാര്‍ഷികങ്ങള്‍ ആശംസിക്കട്ടെ!
സസ്നേഹം
ആവനാഴി
ചങ്കരനൊത്ത ചക്കി... :)
ഇത് പോലെ അനേകം ചന്ദ്രികമാരെ കാണുവാന്‍ ഇടവരട്ടെ എന്നാശംസിക്കുന്നു. :)
മനോബെക്കം ബരുന്ന കാര്യങ്ങള് ജ്ജല്ലാണ്ടാരെങ്കിലും ഓര്‍ത്ത ബച്ചിരിക്ക്വോ ബലാലെ....
ജ്ജ് ഒരു മനുസനാ?
നന്നായിരിക്കുന്നു!!!!
ഈയുള്ളവന്റെ ഭാവനാദാരിദ്ര്യം തുടരുന്നു. ഇത് റിപ്പബ്ലിക്ക് ഡേ വരെ കേരളഹഹഹ തീരത്ത് വീശിയടിക്കാനുള്ള സദ്ധ്യത മിനിമം 100 ശതമാനമാണ്.
ഏതായാലും,
ഇന്നലെ രാത്രി കണ്ടെടുത്ത ഒരു സാധനം- അഭ്രേശ്വരം ടാക്കീസ്- ഊണേശ്വരത്തെ തട്ടിന്‍പുറം സീരീസില്‍ വൈകാതെ തട്ടുന്നുണ്ട്. എന്തെങ്കിലും ത്രെഡ് ആവശ്യമുള്ളവര്‍ ടി പ്രദേശത്ത് പരതുന്നതില്‍ സന്തോഷേള്ളൂന്ന് :)
ഇങ്ങളല്ലാതെ 11 കൊല്ലം സഹിക്കുമോ ?
മൊയി ചൊല്ലി വേറെ ഒന്നിനെ കെട്ടപ്പാ !!!
ലക്ഷമണനെയും സുബ്ബലക്ഷ്മിയെയും ആശം സിക്കുന്നതിനൊപ്പം അവരുടെ കലകളും വളര്‍ മതിയായി വളരട്ടെ എന്നു ആഗ്രഹിക്കുന്നു..
മകന്റെ ഇരട്ടപ്പേരു എന്താവും ?
വരയും സം ഗീതവും ചേര്‍ ന്ന അഭിനവ് ബിന്ദ്രാ യാദവന്‍ ????
ആശംസകൾ
ഫെബ്രുവരി 11 വരെ ആശംസകൾ സ്വീകരിക്കുമല്ലൊ അല്ലെ.
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
അന്നദാനേശ്വരി ഭാര്യ.....
ആശംസകള്‍... എത്താന്‍ താമസിച്ചു പോയി... പൂക്കളെല്ലാം കരിഞ്ഞു പോയി... എന്നാലും ഇതു ഇവിടെ വെച്ചിട്ട് പോകുന്നു... തിരിച്ചു കൊണ്ടു പോകാന്‍ പറ്റാത്ത കൊണ്ടാ.. ഷമീ ..
ആശംസകള്‍.
Post a Comment