ഇല്ലാ, വരുന്നില്ലാ, ആ മൂഡ് ഒന്ന് എത്തിനോക്കുന്നുപോലുമില്ല. പിന്നങ്ങോട്ട്, ആത്മപീഢനത്തിന്റെ നാളുകളായിരുന്നു. എര്‍ണാളത്തെ, കൊതുകുരാത്രികളില്‍ ഞാന്‍ ചൈനീസ് മോസ്ക്വിറ്റൊ നെറ്റെന്ന ചുരികത്തലപ്പു വീശാതെ, പ്രതിദിനം ഒരു എഴുന്നൂറ് കലോറി സേവ് ചെയ്തു, ധൃതിയില്‍ ഊണു കഴിക്കുന്നത് ഭയങ്കരമായി സ്ലോ ആക്ക്യപ്പഴോ, ഫേഷ്യല്‍ മസ്സിളുകളുടെ അനക്കം വെച്ചടി വെച്ചടി കുറച്ച് ഒരു 50 കലോറി അടിച്ചുമാറ്റി. ബാക്കി ഉപായങ്ങള്‍ കരടാണ്. ഗോപ്യവുമത്രേ.ഒടുവില്‍, ഇന്നലെ രാത്രി അതു സംഭവിച്ചു. പുല്ലുപറിയെക്കുറിച്ച് ഒരാശയം ഒരിടത്ത് ഒറ്റയ്ക്കുനില്‍ക്കുന്നു.
കടന്നുപിടിച്ചു. പീഢനമെങ്കില്‍ പീഢനം, ആദര്‍ശ്-അം ആണെനിക്കു വലുത്....... ഒന്നു കണ്ടാലും .







