Tuesday, November 11, 2008

ഒരു പീഢനകഥ !

മിക്കപ്പോഴും അദ്ധ്യാപകനും ശാന്തമായ വേളകളില്‍ ശാസ്ത്രജ്ഞനും ആയ നമ്മുടെ വി.കെ.ആദര്‍ശ് എന്നെ കഴിഞ്ഞ 2 മാസങ്ങളായി കൊല്ലാക്കൊല ചെയ്യുകയായിരുന്നു, സുഹൃത്തുക്കളേ... ചെയ്യുകയായിരുന്നു. ഊര്‍ജ്ജസംരക്ഷണത്തിനെപ്പറ്റി ഒരു കാര്‍ട്ടൂണ്‍ - അത്രേള്ളൂ ആവശ്യം.

ഇല്ലാ, വരുന്നില്ലാ, ആ മൂഡ് ഒന്ന് എത്തിനോക്കുന്നുപോലുമില്ല. പിന്നങ്ങോട്ട്, ആത്മപീഢനത്തിന്റെ നാളുകളായിരുന്നു. എര്‍ണാളത്തെ, കൊതുകുരാത്രികളില്‍ ഞാന്‍ ചൈനീസ് മോസ്ക്വിറ്റൊ നെറ്റെന്ന ചുരികത്തലപ്പു വീശാതെ, പ്രതിദിനം ഒരു എഴുന്നൂറ് കലോറി സേവ് ചെയ്തു, ധൃതിയില്‍ ഊണു കഴിക്കുന്നത് ഭയങ്കരമായി സ്ലോ ആക്ക്യപ്പഴോ, ഫേഷ്യല്‍ മസ്സിളുകളുടെ അനക്കം വെച്ചടി വെച്ചടി കുറച്ച് ഒരു 50 കലോറി അടിച്ചുമാറ്റി. ബാക്കി ഉപായങ്ങള്‍ കരടാണ്. ഗോപ്യവുമത്രേ.

ഒടുവില്‍, ഇന്നലെ രാത്രി അതു സംഭവിച്ചു. പുല്ലുപറിയെക്കുറിച്ച് ഒരാശയം ഒരിടത്ത് ഒറ്റയ്ക്കുനില്‍ക്കുന്നു.

കടന്നുപിടിച്ചു. പീഢനമെങ്കില്‍ പീഢനം, ആദര്‍ശ്-അം ആണെനിക്കു വലുത്....... ഒന്നു കണ്ടാലും .

8 comments:

Cartoonist said...

ഒടുവില്‍, ഇന്നലെ രാത്രി അതു സംഭവിച്ചു. പുല്ലുപറിയെക്കുറിച്ച് ഒരാശയം ഒരിടത്ത് ഒറ്റയ്ക്കുനില്‍ക്കുന്നു.

കടന്നുപിടിച്ചു. പീഢനമെങ്കില്‍ പീഢനം, ആദര്‍ശ്-അം ആണെനിക്കു വലുത്....... ഒന്നു കണ്ടാലും .

കുഞ്ഞന്‍ said...

മാഷെ..

എന്റെ കുഴപ്പം, ഞാന്‍ സ്കൂട്ടായി..

keralainside.net said...

This post is being listed please categorize this post
www.keralainside.net

kaithamullu : കൈതമുള്ള് said...

ശകുന്തളയെ കാത്തിരുന്നും കണ്ടും ഊര്‍ജ്ജം വെറുതേ കളയല്ലേ...പിന്നില്‍ ‘മാന്‍‘ കാ‍ത്തിരിക്കുന്നൂ!

സജ്ജീവേ,
ഒരു സ്മൈലി!

മാറുന്ന മലയാളി said...

ഇതാണല്ലേ ഊര്‍ജ്ജ സംരക്ഷണം...ഊര്‍ജ്ജ സംരക്ഷണം എന്നു പറയുന്നത്:)

G.manu said...

അപ്പോ ശകുന്തളയുടെ ഊര്‍ജ്ജം എങ്ങനെ സംരക്ഷിക്കും

:)

അരുണ്‍ കായംകുളം said...

മാഷേ കാര്‍ട്ടൂണില്‍ നിങ്ങള്‍ ഒരു പുപ്പുലിയാണല്ലേ.എല്ലാം കണ്ടു,വായിച്ചു.ഞാന്‍ ആരാധകനായേ..
നമിച്ചു

ധനേഷ് said...

കൊള്ളാം.. മുറ്റ് ഐഡിയ തന്നെ....
എനിക്കിഷ്ടപ്പെട്ടു...