Wednesday, October 15, 2008

ശ്ശരണമയ്യപ്പാ, ഇതെന്താ കഥ !!!?!

ശബരിമലയിലെ മേല്‍ശ്ശാന്തി നിയമനത്തെച്ചൊല്ലി ആരോപണങ്ങള്‍.ഹൈക്കൊടതി നിയമിച്ച നിരീക്ഷകന്റെ ദൃഷ്ടിയില്‍ പോരായ്മകളേറെ... ‘മാതൃഭൂമി’യില്‍ ഇന്നു വന്ന വാര്‍ത്ത താഴെ...



9 comments:

Cartoonist said...

ശബരിമലയിലെ മേല്‍ശ്ശാന്തി നിയമനത്തെച്ചൊല്ലി ആരോപണങ്ങള്‍.ഹൈക്കൊടതി നിയമിച്ച നിരീക്ഷകന്റെ ദൃഷ്ടിയില്‍ പോരായ്മകളേറെ... ‘മാതൃഭൂമി’യില്‍ ഇന്നു വന്ന വാര്‍ത്ത താഴെ...

അനില്‍ശ്രീ... said...

സംസ്കൃതം അറിയാത്ത, പൂജാവിധികള്‍ അറിയാത്ത, ഗണപതിയുടെ പിറന്നാള്‍ അറിയാത്ത തന്ത്രിയല്ലേ അവിടെ ഉള്ളത് . പിന്നെ ആര് ശാന്തിയായാല്‍ നമുക്കെന്ത്, അവര്‍ക്കെന്ത്? ആരായാലും ഒന്നുപോലെ തന്നെ.

കുഞ്ഞന്‍ said...

സജ്ജീവ് മാഷെ,

ആ തിരുമേനിയുടെ ചെരുപ്പൂരിപ്പിടിച്ചിരിച്ചിരിക്കുന്ന ജുബ്ബാക്കാരന്‍..എനിക്കൊന്നും മനസ്സിലായില്ല, വരും കമന്റുകളില്‍ഊടെ മനസ്സിലാക്കാം അല്ലെ

അഭിലാഷ് വിദ്യാധരന്‍, റാന്നി said...

ഏന്‍റെ കുഞ്ഞേട്ടാ അവിടെ മേല്‍ശാന്തി നിയമനത്തിനു പരീക്ഷ നടക്കുകയാ. ആ വിദ്വാന്‍ ചെരുപ്പില്‍ എഴുതി കോപ്പി അടിക്കാന്‍ ശ്രമിച്ചത് ഇന്‍വിജിലേറ്റര്‍ കണ്ടുപിടിച്ചതാ നാം കാണുന്നത്.

കുറുമാന്‍ said...

വര അസ്സലായിട്ടോ‍,

മേല്‍ശാന്തി (ആരുടെ മേല്‍ - ശാന്തി?)

Cartoonist said...

ഇത് വരച്ചു കഴിഞ്ഞപ്പോള്‍ ചുറ്റിനും ആരുമില്ലാതിരുന്നതുകൊണ്ട് ഞാന്‍ ഉഗ്രനൊരു നെടുവീര്‍പ്പിട്ടു : ‘ബഹൂത് അച്ഛാ’ .

വാചാര്‍ഥത്തിലപ്പുറം ദ്യോതിപ്പിക്കാന്‍
എനിക്കു കഴിഞ്ഞുവെന്നു തോന്നി. പക്ഷെ, അതാരും പറഞ്ഞു കണ്ടില്ല.

ഞാനെന്നോടു തന്നെ പറയുന്നു : ‘സാരല്യാന്ന്’


അനിലെ‍, കുഞ്ഞാ‍, അഭിലാഷെ, കുറുംസെ , നന്ദി :)

ആവനാഴി said...

ഹഹ, ഇതു അസ്സലായിരിക്കുന്നു. രാഹുകാലം കുറിച്ചിട്ടതാ അല്ലേ? അല്ലാതെ മന്ത്രോ മന്ത്രവിധികളോ ഒന്നുമല്ല!

എന്നാലും എന്റെ അഭിലാഷാ, എന്താ ഈ പറേണേ? കോപ്പി അടിക്യേ?

കുളീം തേവാരോം കഴിഞ്ഞു പഴം നുറുക്കിനോടൊപ്പം കോഫി അങ്ങട്ട് കുടിക്യാ; കോഫി അടിക്യാന്നു പറഞ്ഞാല്‍ നമ്പൂരാര്‍ക്കു കുറച്ചിലു തന്യാണേ. അതൊക്കെ ചായക്കടക്കാരന്‍ രാമുണ്യാരുടെ പണി.

പിന്നെയും വന്നു വാര്‍ത്ത. മേല്‍ശാന്തിപദം അര്‍ത്ഥിച്ചു വന്ന ഒരു വിദ്വാന്‍ ചൊല്ലിയത് (അനേക നാളായി ചൊല്ലിക്കൊണ്ടിരുന്നതും)സ്ത്രീവശീകരണമന്ത്രമായിരുന്നൂത്രേ! ആ വിദ്വാനോടു പരീക്ഷകന്റെ ചോദ്യം: “അല്ല, അപ്പോ തിരുമേനിക്ക് എത്ര്യാ കളത്രങ്ങള്‍? ശ്ശി ണ്ടാവും! മന്ത്രത്തിനു ശക്തീല്യാണ്ടു വരുമോ? ശിവ ശിവ”.

മുസാഫിര്‍ said...

സായിപ്പ് :ഹൌ ഡൂ യൂ ഡൂ‍ ?
നമ്പൂതിരി : നോ മീ,പാറുക്കുട്ടി ഡൂ.

എന്നു പറഞ്ഞ പോലെ പാ‍വം നമ്പൂതിരി അറിഞ്ഞിട്ടുണ്ണ്ടാവില്ല.കാര്‍ട്ടൂണ്‍ അസാരം രസിച്ചു,ട്ടോ.

::: VM ::: said...

Bahuuuth Achaa ;)