ഈ പടങ്ങള്‍ കണ്ട്, ഇത്തവണ നേരെ ചൊവ്വെ വിദ്യാരംഭം കുറിച്ചവര് വല്ലാണ്ടാവരുത്. സംസ്ക്കൃതവ്യാകരണത്തിന്റെ പിതാവാരെന്ന കസ്റ്റമറി ചോദ്യത്തിന് പാണിനി എന്ന് പറഞ്ഞതിന് മുപ്പത്തിമൂന്നു കൊല്ലം മുന്‍പേ ഏഴാം ക്ലാസ്സു മാഷ്ക്കടെ കയ്യീന്ന് രണ്ടു പൂശ കൂടുതല്‍ കിട്ട്യ ഒരാളാ ഈ കാര്‍ട്ടൂണിസ്റ്റ് ...
.
.
കേരളത്തില്‍ കുറേക്കാലമായി ക്ഷേത്രപള്ളിമോസ്ക്ക്-ഇസ്ക്ക് ആഘോഷക്കമ്മറ്റി സംഘാടകര്‍ കീച്ചുന്നപോലെ ശരിക്കും “പൂര്‍വാധികം ഭംഗിയോടെ” തന്നെയാണ് ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് എന്നതും ഓര്‍ക്കുക. ആചാരങ്ങളുടെ ലോകത്ത്, ദേവസ്വംബോര്‍ഡുകളും തന്ത്രി അസ്സോസ്യേറ്റ്സും ചേര്‍ന്ന് ഗെറില്ലാ മുറയിലൂടെയാണ് പാവം ഭക്തജനങ്ങളുടെ മനസ്സ് കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്.
.
ഈ നാട്ടുകാരനായിപ്പോയി എന്നതാണ് എന്നെക്കൊണ്ട് ഈ കാര്‍ട്ടൂണുകള്‍ വരപ്പിച്ചത് എന്നു കൂടി ഒന്നോര്‍ക്കുമല്ലൊ...
.










16 comments:
ഈ പടങ്ങള്‍ കണ്ട്, ഇന്നു നേരെ ചൊവ്വെ വിദ്യാരംഭം കുറിച്ചവര് വല്ലാണ്ടാവരുത്. സംസ്ക്കൃതവ്യാകരണത്തിന്റെ പിതാവാരെന്ന കസ്റ്റമറി ചോദ്യത്തിന് പാണിനി എന്ന് പറഞ്ഞതിന് മുപ്പത്തിമൂന്നു കൊല്ലം മുന്‍പേ ഏഴാം ക്ലാസ്സു മാഷ്ക്കടെ കയ്യീന്ന് രണ്ടു പൂശ കൂടുതല്‍ കിട്ട്യ ഒരാളാ ഇതെഴുതണേ എന്നോര്‍മ്മ വേണം. അത്രേ പറയാനുള്ളൂ ...
അവസാനത്തെ കാര്‍ട്ടൂണ്‍ കണീട്ടൂ വിദ്യാരംഭം അല്ല, ഊണാരംഭം ആയിരുന്നുവെന്നു തോന്നുന്നു..;)
athu seriya...
ganapathayayude artham entha...?
ezhuthiniruthu thozhilalikal
kalakalamayi
ezhuthiniruthiya kuttikalude
innathe avastha
onnu parisodhikkunnath
chilappol rasakaramayirikkum
അപ്പൊ പാണിനി അല്ലെ? ;)
ആ തുലാസ്സില്‍ ഇരുത്തിയിരിക്കുന്നത് കാര്‍ട്ടൂ തന്നെയല്ലെ, ചെറുപ്പത്തില്‍.
കൊള്ളാം.
ക്ഷ.. പിടിച്ചിരിക്കുണു.അസ്സലായിട്ടുണ്ട്.
ആശംസകള്‍...............
വെള്ളായണി
വിദ്യാരംഭം അസ്സലായി!
ഇന്ന് വിദ്യാരംഭവും വ്യവസായീ വല്കരിച്ചു
പണ്ട് സരസ്വതീ കടക്ഷമായിരുന്നു
ഇന്ന് മീഡിയാ കടാക്ഷം!പ്രഹസനം...
അതു നന്നായി അവതരിപ്പിച്ചു...
കൊള്ളാം..കൊള്ളാം..കൊള്ളാം
ഗലക്കി! “ഗണപത”
raSSyan paTangal!!
ooNist neeNaal vaazhaTTe
അസ്സലായി...:)
kalakki :) nalla vara
ഹ ഹ ഹ .......
പതിവുപോലെ നന്നായി മാഷെ
ആശംസകൾ
വിദ്യാരംഭവും കച്ചവടമാക്കിയവര്‍ക്കിട്ടൊരു കൊട്ട്...അസ്സലായീ ട്ടോ....:)
26 കൊല്ലം മുന്‍പ് എന്റെ സ്വയം പ്രഖ്യാപിത ശുശ്ശൂദ്രസ്സുഹൃത്ത് പൂണൂലൊക്കെ ഇട്ട് ഒരു ടെന്റും കുത്തി ആലുവാ ശിവരാത്രി മണപ്പുറത്ത് ‘എളേത് ’ ആയി അറയുന്നത് കണ്ടവനാ ഈയുള്ളവന്‍. ഒരഞ്ചു കൊല്ലോം കൂടിക്കഴിഞ്ഞ്, ദിവസവും രുദ്രം ജപിക്കുന്ന തൃപ്പൂണിത്തുറ സമൂഹം മഠത്തിലെ കിച്ചാമണി, വിവിധ രൂപത്തിലും ഭാവത്തിലുമുള്ള നൂറ്റിച്ചില്ല്വാനം ഭസ്മക്കുറികളും ശ്രീശാന്തിനെ പുളിശ്ശേരി കുടിപ്പിക്കുന്ന വിധം രണ്ടു ഡസന്‍ എക്സ്ട്രാ ജപിച്ച ചരടുകളും സഹിതം ഫുള്‍ട്ടിഫുള്‍ ബ്രാഹ്മണ മുദ്രയോടെതന്നെ എറണാകുളം ‘കവിത’യിലെ ഗുണ്ടുപടത്തിന് അപാരക്ഷമയോടെ ക്യൂ നില്‍ക്കുന്നതു കാണാനും ഇവനു ഭാഗ്യണ്ടായി !
ഹാഹാ...രസിച്ചു മാഷേ....
Post a Comment