എന്ന് ഒരൊറ്റയാള്‍ പലകുറി ആവശ്യപ്പെട്ടതനുസരിച്ച്...
1993-ത്രോന്ത്രം. കവടിയാര്‍. ഇന്‍കംടാക്സാപ്പീസിനരികിലുള്ള നര്‍മ്മദ കഫെറ്റീരിയ.
ഞാനും കസിനും ചായയെ നിഷ്പ്രഭമാക്കുന്ന പലഹാരങ്ങളില്‍ മുഴുകിയങ്ങനെയങ്ങനെ...എതിരെയിരിക്കുന്ന ഒരിക്കല്‍ച്ചെറുപ്പക്കാരന്‍ എന്നെത്തന്നെ നോക്കിനോക്കിനോക്കാന്‍ തുടങ്ങിയിട്ട് 10 മിനിറ്റായി. കസിന്‍ ഉഴുന്നുവടകളെ സോഴ്സില്‍ച്ചെന്ന് എതിരേല്‍ക്കാന്‍ ഒന്നു മാറിയതും... പെട്ടെന്ന്, ഒരു മിന്നല്‍പ്പിണറായി അപരിചിതന്‍ അടുത്തുവന്നിരുന്ന് നാടക ഡയലോഗു കണക്കെ ഒറ്റക്കാച്ചാ :
“നന്ദി സുഹൃത്തെ.. ഒരായിരം നന്ദി....നമ്മടെ കക്ഷി കലക്കന്‍ ! എന്നെ ഞെട്ടിച്ചുകളഞ്ഞ പെര്‍ഫോമന്‍സ് ! എന്നാലോ, തീര്‍ത്തും മിതമായ നിരക്കും ..! നന്ദി സുഹൃത്തെ.. ഒരായിരം നന്ദി....”
ഭാഗ്യം, ആരും ശ്രദ്ധിച്ച മട്ടില്ല. എങ്കിലും ധൈര്യം സംഭരിച്ച് ചോദിച്ചു:
“അല്ല, ഞാനാരാന്ന്വെച്ചിട്ടാ മാഷെ ? ”
“അല്ല, ഞാനാരാന്ന്വെച്ചിട്ടാ മാഷെ ? ”
അടുത്ത ഒറ്റ സെക്ക്ന്ഡുകൊണ്ട്, അത്ഭുതം, ഭയാനകം, ശാന്തം എന്നീ മൂന്നു ഭാവങ്ങള്‍ മാത്രം യഥാക്രമം പുറത്തെടുത്ത് കക്ഷി പതുക്കെ എണീറ്റ് ആ ചായപ്പീടികേലെ പറ്റ് ഫുള്‍ട്ടിഫുള്ളും തീര്‍ത്ത് എന്നെന്നേയ്ക്കുമായി ജില്ലയില്‍നിന്നും അപ്രത്യക്ഷനായി.







18 comments:
“നന്ദി സുഹൃത്തെ.. ഒരായിരം നന്ദി....നമ്മടെ കക്ഷി കലക്കന്‍ ! എന്നെ ഞെട്ടിച്ചുകളഞ്ഞ പെര്‍ഫോമന്‍സ് ! തീര്‍ത്തും മിതമായ നിരക്കും ..! നന്ദി സുഹൃത്തെ.. ഒരായിരം നന്ദി....”
ഭാഗ്യം, ആരും ശ്രദ്ധിച്ച മട്ടില്ല. എങ്കിലും ധൈര്യം സംഭരിച്ച് ചോദിച്ചു:
“അല്ല, ഞാനാരാന്ന്വെച്ചിട്ടാ മാഷെ ? ”
ഭാഗ്യം, ആരും ശ്രദ്ധിച്ച മട്ടില്ല. എങ്കിലും ധൈര്യം സംഭരിച്ച്.....ഞാനങ്ങട്ട്...
സജ്ജീവേ,
കലക്കി.
ആശംസകള്‍.....
വെള്ളായണി
ഒരിക്കല്‍ച്ചെറുപ്പക്കാരന്‍.. ഹ ഹ ഹ...
ഹിഹിഹിഹിഹിഹിഹിഹി....
ഹിഹിഹിഹിഹിഹിഹിഹി....
( Kadappaad Chanakyan)
ഹഹഹഹഹഹഹ
(ചാണക്യന്‍-കാപ്പിലാന്‍ വക ഇന്‍ മാസ്ക്കുലിന്‍):))
അപ്പോള്‍ നര്‍മദാ കഫത്തീരിയയില്‍ മാഷിനെപ്പോലെ തടിച്ച ഒരാള്‍ വന്നിരിക്കാറുണ്ടല്ലേ? അല്ല..പുള്ളി ഏത് സമയാത്താ അവിടെ കാണുക....??? ഏയ്... ചുമ്മാ ചോദിച്ചതാ..
ഞെട്ടിച്ചുകളഞ്ഞ പെര്‍ഫോമന്‍സ് , മിതമായ നിരക്ക് - ഇതെന്തിനെകുറിച്ചാ...
ജിങ്കിടി ജിങ്കാ...ഞാനും ജില്ല കടന്നു.
അല്ലാ, അയ്യാളുടെ കയ്യില്‍ നിന്നും ആ ‘കക്ഷി’യുടെ അഡ്ഡ്ര്സ്സും ടെലഫോണ്‍ നംബറും ചോദിച്ച് വാങ്ങിയില്ലേ. ബോറഡിക്കുംപ്പോള്‍ ഇടക്ക് ‘ഞെട്ടാ’മല്ലോ.
:)
ഞാനിപ്പൊ തൃശ്ശൂരാ ട്ടോ, മാഷേ!
(ഉഴുന്ന് വട സോഴ്സില്‍ നിന്ന് പ്രൊക്യൂര്‍ ചെയ്യാന്‍ പോയ ആള്‍ ഒപ്പം ഓടി....)
hentammo :)
ചുള്ളീ, വിജയേട്ടാ,കണ്ണൂരാനെ, ചാണക്യോവ്, കാപ്പിലാനേയ്, അനില്‍ശ്ര്യേയ്, ശഷസഹേ, കൈതേ, ക്രിഷ്യേയ്, സിമീ,
ഇനി ഞാനൊരു സത്യം പറയട്ടെ ?
...........................
കൂടുതല്‍ അഭിനന്ദിച്ചുനോക്കാമായിരുന്നു, ന്ത്യേ ?
എന്തായാലും ഞാന്‍ പരിഭ്രാന്തനാണ്.
കാരണം, പംക്തി തൊടങ്ങീം പോയി. ഓര്‍മ്മയില്‍ ഇതുവരെ 4 അനുഭവങ്ങളേ തെളിയ്‌വേം ചെയ്യണുള്ളൂന്ന് വന്നാല്‍.. ?!
:)
എന്ത്? സജ്ജീവേട്ടന് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന 4 ഭക്ഷണാനുഭവങ്ങളേ ഉള്ളൂ എന്നോ...
;)
ഓ.ടോ.
(മുന്‍പ് എഴുതിയ പോസ്റ്റിലെ എന്റെ കമന്റ് അതിരു കടന്നോന്നൊരു ശങ്ക ഇല്ലാതില്ല)
സോര്‍ സില്‍ ചെന്നു വടയെ എതിരേല്ക്കാന്‍ പോയ കസിനും ഇന്‍ കം റ്റാക്സിലാണോ?
Tax Deduction at source (TDS)
പോരട്ടെ ചായയും കടിയും....
"എന്തായാലും ഞാന്‍ പരിഭ്രാന്തനാണ്.
കാരണം, പംക്തി തൊടങ്ങീം പോയി. ഓര്‍മ്മയില്‍ ഇതുവരെ 4 അനുഭവങ്ങളേ തെളിയ്‌വേം ചെയ്യണുള്ളൂന്ന് വന്നാല്‍.. ?!"
ഹ ഹ....
അതൊന്നും പോര സജ്ജീവേട്ടാ....
അനുഭവം ഇനിയും പോരട്ടെ....
അല്ലെങ്കില്‍ ഇതുപോലെ
സ്വയം മറന്ന്
വായിച്ച് ആസ്വദിക്കാനാവില്ല....
Post a Comment