Monday, September 29, 2008

ഒരു ഊണാഗ്രഹചിന്ത

ആരുടെയെങ്കിലും പിറന്നാളുണ്ടെങ്കില്‍ ഒരുഗ്രന്‍ ആശംസയുമായി ഡാവില് അങ്ങേരുടെ വീട്ടില്‍ ചെല്ലാമായിരുന്നു.

“നന്നായി വരട്ടെ” , “എന്താ ഇപ്പഴത്തെ ഒരു ചൂട്” എന്നൊക്കെപ്പറഞ്ഞ് ഒരുവിധം ലഞ്ച്ബ്രേക് വരെ എത്തിക്കാമായിരുന്നു.

ഇത്രയുമായാല്‍, കുചേലന്‍ സ്റ്റൈലില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സഞ്ചി മുന്നിലേയ്ക്കിട്ട് അതില്‍ നിന്ന് ഒന്നല്ല, ഒരുപത്ത് തൂശനിലകള്‍ ഒന്നൊന്നായി പുറത്തെടുത്ത് ഗൃഹനാഥന്‍, നാഥ എന്നിവരെ പരിഭ്ര..., സോറി, അത്ഭുതപ്പെടുത്താമായിരുന്നു.

പിന്നെയൊരു പ്രശംസാപത്രസമര്‍പ്പണമാണ് - “വ്യത്യസ്തമാമീ വീട്ടിന്റെ നാഥനേ...ഞാന്‍, സത്യത്തിലൂണു കഴിച്ചില്ലിതേവരേ”. അതില്‍ നാഥന്‍ വീഴും, ഇല്ലെങ്കില്‍ ഞാന്‍ വീഴും.

ശബ്ദായമാനമായ ഒരു പ്രകടനം കഴിഞ്ഞ്, പിന്നില്‍ വിറങ്ങലിച്ചുനില്ക്കുന്ന കുടുംബനാഥന്റേയും വീണ്ടും അരി അടുപ്പത്തിടാനായി കലവറയിലേയ്ക്ക് പായാന്‍ തിരിയുന്ന നാഥയുടേയും ശ്രദ്ധയാകര്‍ഷിക്കാനായി, അതുവരെ വിടാതെവെച്ചിരുന്ന ഒരു ഡസന്‍ ഏമ്പക്കങ്ങള്‍ ഒരുമിച്ച് , ഒരമിട്ടു കണക്കെ വിടുന്നതിനിടയിലും അവര്‍ക്ക് ഒരിക്കല്‍ ക്കൂടി നന്ദി പ്രകാശിപ്പിക്കാന്‍ മറക്കാതെ, ഒരൊറ്റ നടയോ നട...

‘ഹല്ലാ, ഇത്ര പെട്ടെന്ന് തിരിച്ച് വീട്ടിലെത്തേണ്ടീര്‍ന്നില്ല !’ എന്ന് തോന്നണം.

3 comments:

Cartoonist said...

പിന്നെയൊരു പ്രശംസാപത്രസമര്‍പ്പണമാണ് - “വ്യത്യസ്തമാമീ വീട്ടിന്റെ നാഥനേ...ഞാന്‍, സത്യത്തിലൂണു കഴിച്ചില്ലിതേവരേ”. അതില്‍ നാഥന്‍ വീഴും, ഇല്ലെങ്കില്‍ ഞാന്‍ വീഴും.

ശ്രീ said...

അതു കഴിഞ്ഞിറങ്ങുമ്പോള്‍ അവരിങ്ങനെ കോറസ്സായി പാടാതിരുന്നാല്‍ ഭാഗ്യം

“കാലന്‍‌ തടിമാടന്‍‌ വെറുമൊരു ‍വയറന്‍
കുടവയറന്‍‌ ഫുഡ്ഡടി വീരന്‍‌ തനി വയറന്‍‍‌
നമ്മുടെ തടിയന്‍ തടിയന്‍ തടിയന്‍ തടിയന്‍”

:)

ഗുപ്തന്‍ said...

സജ്ജീവേട്ടാ ശ്രീ ഓവര്‍റ്റേക്ക് ചെയ്തു പോയി :))