ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്...&*%@+#** ! (പൊടി)
ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്...&*)(%#+@** ! (പൊടികള്‍)
ഇത്തവണ അവതരിപ്പിക്കാന്‍ പോകുന്ന ഐറ്റംസ് ഈയുള്ളവന്റെ കാര്‍ട്ടൂണ്‍ ജീവിതത്തിലെ സംഘകാലകൃതികള്‍ ആയി കണക്കാക്കുന്ന ബാലചിത്രകഥകളാണ്.
1980 കള്‍ കിടപ്പിലായ കാലഘട്ടം. എമ്പാടും കോയിബിരിയാണി കിട്ടുന്ന കുക്കുടനഗരിയിലെ, ദേശീയദിനപ്പത്രത്തിന്റെ വാരികവിഭാഗം കാര്യാലയത്തിനകത്ത് ബിസിനസ്സ് എഡിറ്റര്‍ ശ്രീ സഹദേവന്റെ മുമ്പില്‍ കുറേ വരകള്‍ കാണീച്ചു. സ്ഥിരം കഥാപാത്രങ്ങളെ സൃഷ്ടിച്ച് പംക്തി ആക്കലാണ് നടപ്പുരീതിയെന്ന് സഹ (അദ്ദേഹം ഇന്നെന്റെ നല്ല സൂഹൃത്താണ്.).
വീട്ടിലെത്തി സൃഷ്ട്യുന്മുഖനാവാന്‍ തുടങ്ങിയില്ല, എന്തിനും 33 വയസ്സു കഴിയട്ടെ, തെക്ക്ന്ന് നല്ലൊരാലോചന വരും എന്ന് കുടുംബജ്യോത്സ്യന്‍ താക്കീതു ചെയ്തതനുസരിച്ച് സൃഷ്ടി പിന്നത്തേയ്ക്കു മാറ്റുകയായിരുന്നു. അന്നത്തേ അതേ വരകള്‍ കളര്‍ ചെയ്തതാണ് താഴെ ......











5 comments:
ഇത്തവണ അവതരിപ്പിക്കാന്‍ പോകുന്ന ഐറ്റംസ് ഈയുള്ളവന്റെ കാര്‍ട്ടൂണ്‍ ജീവിതത്തിലെ സംഘകാലകൃതികള്‍ ആയി കണക്കാക്കുന്ന ബാലചിത്രകഥകളാണ്.
1980 കള്‍ കിടപ്പിലായ കാലഘട്ടം. എമ്പാടും കോയിബിരിയാണി കിട്ടുന്ന കുക്കുടനഗരിയിലെ, ദേശീയദിനപ്പത്രത്തിന്റെ വാരികവിഭാഗം കാര്യാലയത്തിനകത്ത് .............
ക്ലാപ്പ് ക്ലാപ്പേ...........
അങ്ങിനെ ബൂലോകത്തുള്ളവരെല്ലാം കൂടി നിര്‍ബന്ധിച്ച് സജീവ് ഭായയെ തട്ടീ കേറ്റി. ഒരുകാര്യം അവിടെയുള്ള എല്ലാം എടുത്തിട്ടേ ഇനി ഇറങ്ങാവൂ..
ആ സ്റ്റാമ്പിനെ കാര്‍ട്ടൂണ്‍ ശരിക്കും ആ പഴയ കാലത്തേക്ക് കൊണ്ടു പോയിക്കളഞ്ഞല്ലോ. 25 പൈസയുടേത് മുതല്‍ ഒരു രൂപ വരെയുള്ള സ്റ്റാമ്പുകള്‍ വാങ്ങുന്നതും അത് ഒരു കുഞ്ഞുമുട്ടു സൂചികൊണ്ട് പോക്കറ്റില്‍ കുത്തിവച്ച് ഗമയില്‍ ഇങ്ങനെ നടക്കുന്നതും ഒക്കെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു
അഭിനന്ദനങ്ങള്‍
മേല്‍ക്കൂരതന്നെ പൊളിച്ചുമാറ്റിയിട്ടായാലും വേണ്ടില്ലാ....
തട്ടിന്‍പുറത്തെല്ലാം വെളിച്ചംകയറട്ടെ...
ഒന്നും മിസ്സാവരുത്...
ഞാന്‍ വീണ്ടും തുമ്മി.
ഇതു സംഭവം കൊള്ളാമല്ലോ.
വളരെ നല്ല കാർട്ടൂണുകൾ മാഷെ!
Post a Comment