Sunday, November 11, 2007

തട്ടിന്‍പുറം സീരീസ് - 1

തട്ടിന്‍പുറം സീരീസ്‍ പണ്ടേ കണ്ടം ചെയ്ത ചില സാധനങ്ങള്‍ കഷ്ടപ്പെട്ട് കണ്ടെത്തി പൊടിതട്ടി നിങ്ങടെ കണ്ണിലേയ്ക്കിടുന്ന പരിപാട്യാ.

ഞാനിന്നോളം നടത്തിയ ഒരേയൊരു ക്യാരിക്കേച്ചര്‍ എക്സിബിഷനില്‍ (2000) ഉള്‍ക്കൊള്ളിച്ച ചിലതാണിവിടെ കാണിക്കാന്‍ ധൈര്യപ്പെട്ടിട്ടുള്ളത് . 3 ദിവസം കൊണ്ടു ധൃതിയില്‍ വരച്ച 50ഓളം ക്യാരിക്കേച്ചറുകള്‍ മൌണ്ട് ചെയ്യാന്‍ സഹായം തന്നത് എറണാകുളത്തെ കേരളകലാപീഠം (ഇപ്പോള്‍ ഓര്‍ത്തിക് ക്രിയേറ്റീവ് സെന്റര്‍) സ്ഥാപകരില്‍ ഒരാളായ ശ്രീ കലാധരനാണ്. തട്ടിന്‍പുറം സീരീസ് എന്നു തീര്വോ ആവൊ. എന്തായാലും, ഒന്നു തീര്‍ക്കും വരെ തല്‍ക്കാലം ഒന്നു സഹിയ്ക്ക്യാ... അത്രന്നെ !

36 comments:

Cartoonist said...

തട്ടിന്‍പുറം സീരീസ്-ഇല്‍‍ ഇക്കുറി, പണ്ടേ കണ്ടം ചെയ്ത ചില സാധനങ്ങള്‍ കൂടി പൊടിതട്ടി ഇതാ നിങ്ങടെ കണ്ണിലേയ്ക്കിടുന്നു. ഞാനിന്നോളം നടത്തിയ ഒരേയൊരു ക്യാരിക്കേച്ചര്‍ എക്സിബിഷനില്‍ (2000) കാണിച്ചവയില്‍ ചിലതാണിവ.

ഏ.ആര്‍. നജീം said...

ഒന്ന്, രണ്ട്, മൂന്ന്...നാല് ...

മൊത്തം പത്ത് തേങ്ങാ ദേ ഞാന്‍ ഉടച്ചിരിക്കുന്നു..

ഠേ...ഠേ....ഠേ...

ഒന്‍പതെണ്ണം ദേ ആ മുകളിലെ പുലികള്‍ക്കും ഒരെണ്ണം ഈ പുലികളെ മെരുക്കി ഇണക്കി ഒരുക്കി ഇവിടെ എത്തിച്ച സജീവ് ഭായിക്കും....

നന്നായിരിക്കുന്നുട്ടോ ... ഇതാ കാരിക്കേച്ചറിന്റെ യഥാര്‍ത്ഥ രൂപം എന്ന് പറയാന്‍ വലിയ പിടിപാടൊന്നും വേണ്ടല്ലോ...

വാല്‍മീകി said...

കലക്കീട്ടാ... എന്താ പറയാ.. എല്ലാം ഒന്നിനൊന്ന് മെച്ചം.

ശ്രീലാല്‍ said...

_o___ നമിക്കുന്നു.

चन्द्रशेखरन नायर said...

മാഷെ തട്ടിന്‍ പുറം തൂത്തു വാരുകയാണോ?

KuttanMenon said...

എല്ലാം ഇഷ്ടപ്പെട്ടു.
എങ്കിലും കൃഷ്ണന്‍ നായര്‍ സര്‍ വേറിട്ടുതന്നെ നില്‍ക്കുന്നു. അവിയലിലെ മുരിങ്ങയ്ക്കായ് പോലെ.
നമിച്ചു.

chithrakaran:ചിത്രകാരന്‍ said...

പ്രിയ കാര്‍ട്ടൂണിസ്റ്റേ,
ഏല്ലാം അതിമനോഹരം.

കാരിക്കേച്ചറുകളില്‍ താങ്കളുടെ അനായാസമായ വരകള്‍ക്ക് വരക്കപ്പെടുന്ന വ്യക്തിയുടെ സാദൃശ്യം മാത്രമല്ല സ്വഭാവംകൂടി സന്നിവേശിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.
ചിത്രകാരന്റെ ഹ്ര്ദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

അടുത്ത കാരിക്കേച്ചര്‍ പ്രദര്‍ശനം തുടങ്ങാന്‍ വൈകരുത്.
ബൂലോകത്തെ പുലികളെ തിരുവനന്തപുരത്തുവച്ചോ ,കൊച്ചിയിലോ ജനങ്ങള്‍ക്കിടയിലേക്ക് തുറന്നു വിട്ട് നമുക്കൊരു സംഭവമാക്കണം.
ബൂലോകത്തെക്കുറിച്ച് കൂടുതല്പേരറിയാനും,ബൂലോകം കൂടുതല്‍ വലുതാകാനും അതിടയാക്കുമെന്നതിനാല്‍ താങ്കള്‍ പ്രദര്‍ശനം തുടങ്ങാന്‍ വൈകരുതെന്നാണ് ചിത്രകാരന്റെ അഭിപ്രായം.

കൃഷ്‌ | krish said...

എല്ലാം കാരിക്കേച്ചറും കൊള്ളാം. ഇതുപോലെ രസകരമായവ ഇനിയും കാണുമല്ലോ. പോരട്ടെ.

::സിയ↔Ziya said...

ചിത്രകാരന്റെ വാക്ക് കടമെടുക്കട്ടെ!
അനായാസേന വരകള്‍...
അപാരമായ വരികള്‍...

Visala Manaskan said...

എല്ലാം ഒന്നിനൊന്ന് ടോപ്പ്!!

സഹയാത്രികന്‍ said...

ഹ ഹ ഹ... കിടു...

എല്ലാം കലക്കി...നമിച്ചണ്ണോ... നമിച്ചു...

:)

tk sujith said...

സജ്ജീവേട്ടാ........


കിടിലോല്‍ക്കിടിലം!
അടുത്തത് പോരട്ടെട്ടാ...

Alappuzhakaran said...

hi hi hi hi hi..!
kollam kEtto?

ഇടിവാള്‍ said...

എം.ടി, ഓയെന്‍‌വി, അടൂര്‍, ഓവി, ക്രിഷ്ണന്‍ നായര്‍, വികെയെന്‍ ‍ ലാലു, സോണിയാ (അലേ??) ക്ലിന്റന്‍, അരാഫത്ത്.. എല്ലാം തകഥകര്‍പ്പന്‍!

അടുത്ത തവണ നാട്ടില്‍ വന്നാല്‍ അണ്ണനു വയറു നിറച്ചും ഊണു മേടിച്ചുതരും !! (അത്രേം വല്യ ഹോട്ടലു തൃശ്ശൂരു കാണുമോ എന്തോ..??)

കുഞ്ഞന്‍ said...

അഭിനന്ദനങ്ങള്‍ മാഷെ..

തട്ടിന്‍പുറമാകുമ്പോള്‍ ഒരു പാടു സാധനങ്ങള്‍ ഇതുപോലെ പൊടിപിടിച്ചു കിടക്കുന്നുണ്ടാകും,അവയെല്ലാം പൊടി തട്ടിയില്ലെങ്കിലും വേണ്ടില്ല ബൂലോകത്തേക്ക് തന്നാല്‍ ഞങ്ങള്‍ പൊടിതട്ടിക്കളഞ്ഞ് നല്ല കുട്ടപ്പനാക്കി സൂക്ഷിച്ചോളാം, ഹൃദയത്തില്‍..!

Pramod.KM said...

ഗംഭീരം:)

ഏറനാടന്‍ said...

ഇതൊക്കെ ഒറിജിനല്‍സിനേക്കാളും ബെസ്റ്റായിട്ടുണ്ട്‌. എന്താ പറയ്‌വാ, വാക്കുകളില്ല.. ഒടുക്കത്തെ ഗ്ലാമറല്ലേ വരയിലൂടെ മിനുക്കിവെച്ചിരിക്കുന്നെ..വൗ.. :)

ബഹുവ്രീഹി=bahuvreehi said...

ഹാഠിബുളി!

ന്ന്വച്ചാല്‍ ദ് മാത്രല്ല! വരച്ചതൊക്ക്യേം..

excellent ച്ചാല്‍ “സജ്ജീവം“ ന്നാവ്വ്വോ അര്‍ത്ഥം ന്നു തോന്നും വരേക്കും എത്തി!

ങ്ങളേ പുലീന്നൊന്നൊന്നും പര്‍ഞ്ഞാപ്പോരാട്ട്വോ!

ദ്രൗപദി said...

എല്ലാം ഒന്നിനൊന്ന്‌ മെച്ചം
അഭിനന്ദനങ്ങള്‍

വെള്ളെഴുത്ത് said...

എം ടിയുടെ ആക്രമണങ്ങള്‍ ചുവരില്‍ പരിചയ്ക്കു പിന്നിലായതും കിണ്ടിയും തൂണുചാരിയിരിപ്പും ബീടിപ്പുകയുടെ രസവും തല ഇനിയും നരയ്ക്കാത്തതും... കൊള്ളാം. ഓ എന്‍ വി ഉമ്പിടി വിഗ്രഹമായിട്ടുണ്ട്..ശരിതന്നെ. അടൂര് കോമ്പസും പൊട്രാക്ടറും ഒക്കെ വച്ചളന്ന് വച്ചളന്ന് മലയാള സിനിമയെ ഒരരുക്കാക്കും!അതും ശരിതന്നെ..അപ്പം കാരിക്കേച്ചര്‍ എന്നാല്‍ വിമര്‍ശനം തന്നേ....!

അങ്കിള്‍ said...

:)

ആവനാഴി said...

ആദ്യത്തെ ആളു വാസേവനാ അല്ലേ? ബില്‍ ക്ലിന്തന്‍ അസ്സലായിട്ടുണ്ട്. ഇരിപ്പു കണ്ടിട്ടു കഥാകാലക്ഷേപാണെന്നു പറയാന്‍ വയ്യ. ചമ്രം പടിഞ്ഞിരുത്തായിരുന്നു. കയ്യില്‍ ഒരു ചപ്ലാം കട്ടേം കൂടി കൊടുത്തിരുന്നേല്‍ ചെമ്പൈ തോറ്റേനെ. വരക്കുമ്പോ ഈ വക കാര്യങ്ങളിലൊന്നും ശ്രദ്ധ ചെലുത്താത്തതെന്താ?

കാരിക്കേച്ചറ് ഒന്നിനൊന്നു മെച്ചം ഠോ.

സാഹിത്യവാരഫലം കിട്ടന്‍ നായരു ക്ഷ നന്നായിരിക്കണു. ക്ലിന്തന്റെ മോളിലു കുത്തിരിക്കുന്നോളു സിംഹജഡാരൂപിണി സോഞ്യ അല്ലേ?

പിന്നെ ഒ.വി. ബിജു എഴുത്തോലേലു കലം കൊണ്ടെഴുതണ കാണിച്ചിരിക്കുന്നു. ശുദ്ധ അസംബന്ധായില്യേ അത്? എഴുത്താണിയല്ലേ വേണ്ടിയിരുന്നത്. കാരിക്കേച്ചറാകുമ്പോ അല്പം അതിശയോക്തി ആവാം. എഴുത്താണിക്കു പകരം ഒരു പാരക്കോലായാലും ഒരു മോശോം ആരും പറയില്യായിരുന്നു.പിന്നെ ബിജൂന്റെ വയറൊട്ടി നട്ടെല്ലിമ്മെ മുട്ടീരിക്യുണു. അല്ലെങ്കിലും ബിജൂനു ഊണൊക്കെ ഒരു വഹ്യായിരുന്നു എന്നു തോന്നണുണ്ട്.

ഞാന്‍ പറയാന്ന്‌ച്ചാ വളരെ നന്നായിരിക്കുണു.

വേണു venu said...

ഏറ്റവും നന്നു് തിരഞ്ഞെടുത്തൂ് മുന്നേ വന്ന കമന്‍റുകളില്‍‍ നിന്നും വ്യത്യസ്തമായ ഒരു കമന്‍റിനു് ശ്രമിച്ചു. പക്ഷേ ഞാന്‍‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.
ആശംസകള്‍‍.:)‍

Cartoonist said...

അല്ലയോ 22 പേരെ (ചിത്രാരന്‍, സുജിത്, സിയ, സഹ എന്നീ വരയന്മാര്‍, അവരയരായ ഇതരര്‍),


എല്ലാരും “എന്താ, കാര്‍ട്ടൂണീസ്റ്റേ, സുഖല്ലെ ?” എന്നു ചോദിച്ച് കടന്നുപോകുംന്നാണ് കരുത്യെ.
ഇതിപ്പൊ....
എന്റെ നന്ദി, സന്തോഷം തുടങ്ങി 17 കൂട്ടം ഐറ്റംസ് ഇതാ പിടിച്ചോളിന്‍ !

അമല്‍ | Amal (വാവക്കാടന്‍) said...

സജ്ജീവ് ഭായ്,

എല്ലാം അടിപൊളി..
ഇതല്ലാം തട്ടിന്‍പുറത്തു നിന്നെടുത്ത് കാണിച്ചു തന്നതിന് അപാര നന്ദി ...

Cartoonist said...

ആവനാഴി,
വിശകലനം നന്നായി.
ഒ.വി.ബിജുവിന് എഴുത്താണി കൊടുക്കായിരുന്നൂന്ന് വരച്ചു കഴിഞ്ഞ് തോന്നിയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ആ ഭാവം ഇനി കിട്ടീല്യെങ്കിലോ എന്നു പേടിച്ച് ഒരു രണ്ടാം വര വേണ്ടെന്നുവെയ്ക്കുകയായിരുന്നു.

ക്ലിന്റണെ ചമ്രമ്പടിഞ്ഞിരുത്തിക്കൂടാ.
1969 ACT അനുസരിച്ച് അതാണു പോസ്. ശ്രീമതി മൊണീക്കലെവിന്‍സ്കിയുടെയും പോസ് അതുതന്നെയായിരുന്നു എന്ന കാര്യം ശ്രദ്ധിയ്ക്കുക.
ഏതാനും നന്ദി !

Vempally|വെമ്പള്ളി said...

ellam onninonnu mechcham. Lalu pasukkachavadam niruthi ippo train, railwaypalam enniva thookki vilkalanu pani

മെലോഡിയസ് said...

സജ്ജിവേട്ടാ..എല്ലാം ഒന്നിനൊന്ന് മെച്ചം. കിടിലംന്ന് പറഞ്ഞാ പോരാ..കിടു കിടുലം..

ഓ:ടോ:
ഇടിവാളേ: സജ്ജിവേട്ടനുള്ള ഹോട്ടലാണോ തൃശൂര്‍ ഇല്ലാത്തത്? ഒന്നുമില്ലെങ്കിലും നമ്മട റപ്പായി ചേട്ടന്‍ ഡെയ്‌ലി മാമുണ്ടിരുന്ന ഹോട്ടലുകള്‍ പോരെ..സജ്ജിവേട്ടന് ഒരു കമ്പനിക്ക് ഞാനും ഉണ്ടാകും.

കുറുമാന്‍ said...

സജീവേട്ടാ, ജോലി സംബന്ദമായ തിരക്കുകള്‍, രാജ്യം വിട്ട് മറ്റു രാജ്യത്തിലേക്കുള്ള യാത്രകള്‍... വായിക്കാനും എഴുതാനും 15 ദിവസമായി സമയം കിട്ടിയ്യില്ല. ദാ ഇന്ന് കമ്പ്യൂട്ടറില്‍ ഒന്ന് കയറി.

ഇഷ്ടായി എല്ലാം.........ഗംഭീരം എന്നൊരൊറ്റ വാക്കില്‍ ഒതുക്കുന്നു.

G.manu said...

adipoli appaaaaaaaaaa......great appaaaaaaa

നന്ദു said...

സജ്ജീവ് സാറെ നല്ല വര.

v k adarsh said...

super. now its an e-exhibition

കുഴൂര്‍ വില്‍‌സണ്‍ said...

ഓ.എന്‍.വി കലക്കി.

ഇത് പോലുള്ള പുതിയത് എന്നാ തുടങ്ങുന്നെ ?

ദിവ (Slooby) said...

:-)

വളരെ നന്നായി. ക്ലിന്റണെയാണ് ഏറ്റവും നന്നായി ആക്ഷേപിച്ചത്.

:-)

പൊതുവാള് said...

സജ്ജീവേ ,
എല്ലാം വളരെ നന്നായിരിക്കുന്നു.:)

രാജന്‍ വെങ്ങര said...

തല്‍ക്കാലം ഊണൊന്നും വേണ്ടപ്പാ‍ാ,
അതാട നിക്കട്ട്.
മോളിലു വരച്ഛിട്ട കൂട്ടത്തില്‍ എന്റെ മോന്തയൊന്നും കാണുന്നില്ലല്ലാ..?ഞാന്‍ കരുതി ക്ലിന്റനു ശേഷം എന്റെ മോന്ത കാണാനാവും എന്നു.(എന്നു കരുതി ഞാനത്തരക്കാരനൊന്നും അല്ല ട്ടാ....)