ദേ കൊറച്ചൂടെ വരകള്‍
പൊന്തിവന്നേക്ക്ണൂന്ന് !
1992-2000 മോഡലാണെല്ലാം.
അല്ലാ, ഡസ്റ്റലര്‍ജിണ്ടോ ?











പൊന്‍കുന്നം








ക്യാരിക്കേച്ചറിനെപ്പറ്റി എനിയ്ക്കു ചില തത്വശാസ്ത്രമൊക്കെയുണ്ട്. പക്ഷെ, പറയേണ്ടതില്ല, വല്ലാതെ ബോറടിപ്പിയ്ക്കുംന്ന് . എന്നിരുന്നാലും, ഒരു കാര്യം നിങ്ങള്‍ വിശ്വസിയ്ക്കണം. ഇതിനേക്കാളൊക്കെ അത്ഭുതകരമായി വരയുന്ന എത്രയോ കാര്‍ട്ടൂണീസ്റ്റുകള്‍ ഈ ലോകമെമ്പാടും ചിതറിക്കിടക്കുന്നുണ്ടെന്നറിയുമോ ?
ഒരാഭിചാരം കണക്കെ, താന്താങളുടെ വീട്ടിലെയും ഓഫീസ്സിലേയും കുടുസ്സു മുറികളിലിരുന്ന് അവര്‍ മനോഹരങ്ങളും അസാധാരണവുമായ ദൃശ്യഭാഷകളില്‍ സ്വപ്നം കണ്ടുകൊണ്ടിരിയ്ക്കുന്നു. അവരില്‍ ചിലരുടെ പ്രയോഗങ്ങള്‍ ഒരുനാള്‍, വന്‍കരകളെ അടുപ്പിക്കും. ചിലര്‍ , ഒരു കുഞ്ഞിനെപ്പോലും ചിരിപ്പിയ്ക്കാനാകാതെ മണ്മറയും. എങ്കിലും, എല്ലാരും എപ്പോഴെങ്കിലും തങ്ങളുടെ കണ്ണീര്‍ കടലാസ്സില്‍ വീഴാതിരീയ്ക്കാന്‍ പണിപ്പെട്ടിട്ടുണ്ടാകും.
അങ്ങനെതന്നെ വിശ്വസിക്കൂ.
എന്റെയീ വരകളീല്ലെങ്കിലും ഈ ലോകം കുറച്ചൂടെ ആസ്വാദ്യമാണല്ലൊ എന്നു തോന്നാന്‍ അതു മതി.









20 comments:
തട്ടിന്‍പുറം സീരീസ്-2
ശരിയ്ക്കും നോക്കീപ്പേണ്ട്രാ
ദേ കൊറച്ചൂടെ വരകള്‍
പൊന്തിവന്നേക്ക്ണൂന്ന് !
1998-2000 മോഡലാണെല്ലാം.
ഡസ്റ്റലര്‍ജി ണ്ടാ ?
സത്യായിട്ടും ഞാന്‍ തുമ്മി. പൊടി തീരെ ഇല്ലായിരുന്നു കേട്ടോ.
സീരീസ് കലക്കുന്നുണ്ട്. പോരെട്ടെ അടുത്ത സെറ്റ്.
എല്ലാം അടിപൊളി....:)
ഇച്ചിരെ തുമ്മിയെങ്കിലും ഇത് കണ്ടപ്പോള്‍ തുമ്മലിന്റെ ക്ഷീണം അങ്ങട് മറന്നു..അസ്സലായിട്ടുണ്ട് ട്ടാ
എല്ലാം നന്നായിട്ടുണ്ട്.
:)
ഉഗ്രന്‍സ്:)
ഗലക്കി...
:)
എന്നിരുന്നാലും, ഒരു കാര്യം നിങ്ങള്‍ വിശ്വസിയ്ക്കണം. ഇതിനേക്കാളൊക്കെ അത്ഭുതകരമായി വരയുന്ന എത്രയോ കാര്‍ട്ടൂണീസ്റ്റുകള്‍ ഈ ലോകമെമ്പാടും ചിതറിക്കിടക്കുന്നുണ്ടെന്നറിയുമോ ?
സംഭവം കലക്കീ....
വരയും ഭാവവും രൂപവുമൊക്കെ കണ്ടിട്ട് വക്കുകളൊന്നും വരുന്നില്ല ശരിക്കും...
(ഓടോ.ഇത്ര തത്വഞാനിയായ ഒരു കാര്‍ട്ടൂണിസ്റ്റിനെ ഞാന്‍ കേട്ടിട്ടേ ഇല്ല..:))
ഡസ്റ്റലര്‍ജീണ്ടോന്നോ? ങൂഹും. ഈ തട്ടിന്‍പുറത്തിരിക്കണ ചരക്കുകളു ഒന്നിനൊന്നു മെച്ചം. പിന്നെ, ആ പല്ലിളിച്ചു ഓടിപ്പോണത് പി.റ്റി. ഉഷ്യാ അല്ലേ?
ഡസ്റ്റലര്‍ജീണ്ടോന്നോ? ങൂഹും. ഈ തട്ടിന്‍പുറത്തിരിക്കണ ചരക്കുകളു ഒന്നിനൊന്നു മെച്ചം. പിന്നെ, ആ പല്ലിളിച്ചു ഓടിപ്പോണത് പി.റ്റി. ഉഷ്യാ അല്ലേ?
"എങ്കിലും, എല്ലാരും എപ്പോഴെങ്കിലും തങ്ങളുടെ കണ്ണീര്‍ കടലാസ്സില്‍ വീഴാതിരീയ്ക്കാന്‍ പണിപ്പെട്ടിട്ടുണ്ടാകും...."
സജ്ജീവേ, എനിക്കറിയാം നിന്നെ.
റിങ്ങിനപ്പുറത്ത് ആളുകള്‍ ചിരിച്ചുമറിയുന്നതു തുടരുമ്പോഴും പുലിക്കൂടുകള്‍ക്കും കുതിരലായങ്ങള്‍ക്കും ഇടയ്ക്കിരുന്ന് നീ തേങ്ങിക്കരയുന്നത് ഞാന്‍ തുണിക്കീറുകള്‍ക്കിടയിലൂടെ കണ്ടിട്ടുണ്ട്.
പള്ളിക്കൂടം കുട്ടികള്‍ ആര്‍ത്തലച്ചുചുറ്റും കൂടുമ്പോളും പച്ചിലയും കടലാസും കൊണ്ട് അരങ്ങുചാര്‍ത്തിവിടുമ്പോളും പണ്ടെങ്ങോ മുഴുവനാക്കാന്‍ പറ്റാതെ പോയ തീസിസിന്റെ ഒടുവിലെ അദ്ധ്യായങ്ങളെക്കുറിച്ചോര്‍ത്ത് നിന്റെയൊരു വല്യമ്മാവന്‍ പൊട്ടിച്ചിരിക്കുന്നതും ചിരിപ്പൊട്ടുകള്‍ക്കുള്ളിലൂടെ അയാളുടെ തരളമായ ഗദ്ഗദങ്ങള്‍ റോഡിലേക്ക് ചിതറിവീഴുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
എല്ലാരെയും കുടുകുടാ ചിരിപ്പിച്ചു നടന്ന് പെട്ടെന്നൊരു ദിവസം കൂട്ടച്ചിരിക്കൂട്ടത്തിനിടയില്‍ വെച്ച് നെഞ്ചും പൊത്തിപ്പിടിച്ച് കുഴഞ്ഞുവീണുമരിച്ച നിന്റെ ഒരു വല്യേട്ടനേയും ഞാന്‍ കണ്ടിട്ടുണ്ട്.
പിക്സലുകള്‍ക്കിടയില്‍ ചായം പിഴിഞ്ഞൊഴിച്ച് അവയ്ക്കുള്ളിലൂടെ ചിരിയുടെ പുക നീ ഊതിവിടുമ്പോള്‍ എനിക്കു കാണാം, ഒട്ടും നിറമില്ലാത്ത ഒട്ടും കനമില്ലാത്ത ഏതോ തുള്ളികള്‍ ഇവിടെ എന്റെ മേശപ്പുറത്തേക്ക് ഊര്‍ന്നുവീഴുന്നത്.
അവയുടെ ഉപ്പുരസം...
ഒരിത്തിരി ചൂട്...
അതിനിടയില്‍ ഇടയ്ക്കിടെ ഞെട്ടിത്തെറിച്ചുകൊണ്ട് ഒരുപാട് ഹൃദയസ്പന്ദനങ്ങള്‍....
കരയിക്കേച്ചറുകള്‍ക്കിടയില്‍ എനിക്കു കാണാം നിന്റെയീ കണ്ണീര്‍ച്ചാലുകള്‍...
"ശരിയ്ക്കും നോക്കീപ്പേണ്ട്രാ
ദേ കൊറച്ചൂടെ വരകള്‍
പൊന്തിവന്നേക്ക്ണൂന്ന് !"
ഇത് വായിച്ച് മൂന്ന് മിനിട്ട് ചിരിച്ചു പിന്നെയാ താഴേയ്ക്ക് നോക്കിയത്..
1992-2000 സീരീസ് ഒക്കെയാണെങ്കിലും അതിലെ പല ചിത്രങ്ങളും അന്നെത്തെക്കാള്‍ ഇന്നാണ് കൃത്യം എന്ന് തോന്നുന്നു ഉദാഹരണം ദാസേട്ടന്‍..
സജ്ജീവ് ഭായ് ഒരു തോര്‍ത്തും ഉടുത്ത് ഒന്നോടെ തട്ടുമ്പുറത്തേക്കൊന്ന് കേറി നോക്കൂന്നേ.. ഇനിയും കാണും..
:) kollam chettaayi :)
പടങ്ങളെല്ലാം ഒന്നിനൊന്ന് അടിപൊളി.
എങ്കിലും, എല്ലാരും എപ്പോഴെങ്കിലും തങ്ങളുടെ കണ്ണീര്‍ കടലാസ്സില്‍ വീഴാതിരീയ്ക്കാന്‍ പണിപ്പെട്ടിട്ടുണ്ടാകും.
സജീവേട്ടന്റെ വരകള്‍ കണ്ട് ഞങ്ങള്‍ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പകുതി സന്തോഷം സജീവേട്ടനുള്ളതാണ്. അതുകൊണ്ട് സജ്ജീവേട്ടാ ബി ഹാപ്പി.
ഈ വരകളെല്ലാം നെറ്റില്‍ സുരക്ഷിതമായി ലോക്കറിലാക്കാന്‍ തോന്നിയ മനസ്സിനു അഭിവാദ്യം.
ആരാലും കാണാതെ പോകുന്ന ഒരായിരം രചനകള്‍ ബ്ലൊഗിന്‍റെ സുരക്ഷിതത്തത്തില്‍ ഫംഗസ് ബാധയേല്‍ക്കാതെ,ചിതലുതിന്നാതെ, മഴ നനയാതെ, കെട്ടുപ്പഴക്കം ബാധിക്കാതെ ഇവിടെ നിക്ഷേപിക്കൂ.
ചുരുങ്ങിയ ചെലവില്‍ ഒരു ഫോട്ടോ പ്രദര്‍ശനം നടത്തൂ.
ആശംസകള്‍.
ഉഗ്രാ.. ഖല്‍ഖന്‍!
വെള്ളൂരു മനക്കല്‍ ബുഷന്‍ നമ്പൂതിരിപ്പാടും ലാദവേദനും ! ഗംഭീരം!
ങ്ങട്യൊരു ബാവനൈ!
തട്ടിന്‍പുറം നല്ല സൃഷ്ടികളാല്‍ സമൃദ്ധം, എന്നു് ഏതു കവിയേയും കൊണ്ടു് പാടിപ്പിക്കുന്ന തട്ടിന്‍പുറം.
ഇനിയും അവയുടെ സ്ഥാനം ബ്ലോഗിലേക്കു് പോരട്ടെ.:)
Hello Sajive,
Really like your blog. Congratulations..
Post a Comment