Wednesday, July 25, 2007

ധ്യാനശ്ലോകം

പ്രഭാതത്തില്‍ : വെള്ളച്ചട്ണിയുടെ മുല്ലപ്പെരിയാറില്‍ മുങ്ങിത്തോര്‍ത്തി സാംബാറാം
ഈറനുടുത്തു കയറിവരുന്ന തൂവെള്ള ഇഡ്ഡലികള്‍ കുറഞ്ഞ പക്ഷം 12 എണ്ണം

നട്ടുച്ചയ്ക്ക് : സമ്പൂര്‍ണ നിശ്ശബ്ദതയില്‍ രണ്ടൂ പപ്പടവും തകര്‍ത്തു മാമ്പഴക്കാളന്‍ കൂട്ടി ഊണ്.

അര്‍ദ്ധരാത്രി കൂറ്റക്കൂറ്റിരുട്ടില്‍ : സൂക്ഷ്മത്തില്‍ ചോറും സ്ത്ഥൂലത്തില്‍ ഊണും ചേര്‍ത്ത ഏതു വിഭവവും.

7 comments:

Adv.P.R.Bijuchandran said...

Avatte....Kothiyan elaikku poi...
Enikku nilathu vilampikkoO!

അനുരാജ്.കെ.ആര്‍ said...

തിന്നു തിന്ന് ഇരുന്നാമതിയോ???
വൈകീട്ടെന്താ പരിപാടി????

........
.
.
.
.
.
.
സുഖം എന്നു കരുതുന്നു.....

പുള്ളി said...

സ്വന്തം സുഹൃത്തുക്കളോടു ശത്രുതയുള്ളവരെ കണ്ടിട്ടുണ്ട്
സ്വന്തം കൂടപ്പിറപ്പുകളോടു ശത്രുതയുള്ളവരെ കണ്ടിട്ടുണ്ട്
സ്വന്തം അഛനോടും അമ്മയോടും വരെ ശത്രുതയുള്ളവരെ കണ്ടിട്ടുണ്ട്
പക്ഷേ, സ്വന്തം വയറിനോട് ശത്രുതയുള്ളവരെ ഇതാദ്യമായാണ് കാണുന്നത്.

ഒരു മയത്തില് തട്ടിസ്റ്റാ..

(അതെ ഇത് മാമ്പഴക്കൂട്ടാനും പപ്പടോം എനിയ്ക്ക് ഇപ്പോള്‍ കിട്ടാത്തതിന്റെ അസൂയതന്നെ:)

കുതിരവട്ടന്‍ :: kuthiravattan said...

:-)

ഇട്ടിമാളു said...

എന്റെ ബ്ലൊഗില് കിട്ടിയ ഒരു ലിങ്കില് കുത്തി വന്നതാ .. വന്നില്ലായിരുന്നെല് ഒരു സദ്യയല്ലെ പോവുമായിരുന്നത്..

"അല്ലാ, ആരാദ്, ഊണു വിളംബട്ടെ? "

പിന്നല്ലാതെ

KuttanMenon said...

ഹൌ.. മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ മാഷേ..ഓണമായി. തൃക്കാരപ്പനെ വെക്കാറായി...

മയൂര said...

ഈ ഉച്ച നേരത്ത് തന്നെ എനിക്ക് ഇത് വന്ന് നോക്കാന്‍ തോന്നിയല്ലൊ...എന്റെ വായില്‍ വെള്ളം നിറഞ്ഞിട്ട് എനിക്കിനി ടൈറ്റാനിക്ക് വാങ്ങണം....:)