Tuesday, July 17, 2007

ഭോജനാസനം

ഭോജനാസനം
അതികഠിനമായ നടുവുവേദനമൂലം ഇക്കുറി
“അനന്തശായി” ആസനത്തില്‍ അമര്‍ന്നുകൊണ്ടായിരുന്നു,
ഈ ബ്ലോഗര്‍ ദിഗന്തങള്‍ മുഴങുന്ന ശബ്ദഘോഷത്തോടെ
ഓണപ്പപ്പടങ്ങളെ തകര്‍ത്തു തവിടുപൊടിയാക്കുകയും
രസ-മോരു-പായസാദികളെ ധൃതിയില്‍ അകത്താക്കുകയും
തനിയ്ക്കുചുറ്റും പന്ത്രണ്ടടി ചുറ്റളവില്‍ ഭോജനയാഗശാല
ചപ്പിയ മുരിങ്ങാക്കോലുകള്‍‍കൊണ്ട് യുദ്ധക്കളമാക്കുകയും
ഒടുവില്‍ ബാക്കിവരുന്ന തൂശനിലയെ പിച്ചിച്ചീന്തി
പഴം ചേര്‍ത്തടിച്ച് ഉഗ്രന്‍ രണ്ടേമ്പക്കവും‍ മുഴക്കി
‘മം‍ഗളം’ പാടി അവസാനിപ്പിയ്ക്കുകയും ചെയ്തത്
എന്നു ഒട്ടു സങ്കോചത്തോടെ പ്രഖ്യാപിച്ചുകൊള്ളട്ടെ ...
* * ** * * *

6 comments:

സാല്‍ജോҐsaljo said...

ബുദ്ധിമുട്ടാവില്ലേ!!

ഖാന്‍പോത്തന്‍കോട്‌ said...

Sum-ഭവം കേമം

അനുരാജ്.കെ.ആര്‍ said...

അടിപൊളി..........................

BASHEER's CARTOON WORLD said...

ADI "POLLY"[yom]aayittundd HA HA HI HI HI HI

ആവനാഴി said...

അല്ല, എന്താ ഈ കേക്കണെ; അവസാനം തൂശനിലകൂടി പിച്ചിച്ചീന്തി തിന്നെന്നോ? ശിവ, ശിവ. പലേ തീറ്റപ്പണ്ടാരങ്ങളെ കണ്ടിട്ടുണ്ട് ഇത്രേം കാലത്തിനുള്ളില്‍. ഇങ്ങനെ ഒരെണ്ണത്തിനെ ആദ്യാ.

കുതിരവട്ടന്‍ :: kuthiravattan said...

പായസം കഴിഞ്ഞിട്ടു മത്യാരുന്നു മോര് :-)