Wednesday, October 14, 2009

അവിയല്‍ - ഒരു പരീക്ഷണം

സത്യത്തില്‍ ഈ കാര്‍ട്ടൂണുകളെ തട്ടിന്‍പുറം സീരീസില്‍ പെടുത്തേണ്ടതാണ്. എന്റെ മര്യാദയ്ക്ക് ചെയ്യുന്നില്ല. ഇതില്‍ മൂന്നാമനെ ഒരു 23 കൊല്ലം മുന്‍പ് ഞാന്‍ തന്നെ വരച്ച് മനോരമയിലോ മറ്റോ പ്രസിദ്ധീകരിച്ചതിന്റെ 41-ആം ദിവസം മറ്റൊരുത്തന്‍, ഒരു അജയകുമാര്‍ പറവൂരോ എന്നോ മറ്റോ എന്നൊരാള്‍ അടിച്ചുമാറ്റിയെന്നു തോന്നിപ്പിക്കും വിധത്തില്‍ മറ്റൊരു വാരികയില്‍ പ്രത്യക്ഷപ്പെടുത്തി. ഇത് ചൂണ്ടിക്കാണിച്ച് എഴുതിയ, മൃദുഭാഷിയായ എനിക്ക് ആ.. ആ.. കശ്മല്‍ അയച്ച മറുപടി !

പിന്നീട് ഞാന്‍ എന്റെ ഒരു കോപ്പിയടിക്കാരെയും ഉപദേശിക്കാന്‍ പോയിട്ടില്ല... :) എന്തിനാന്ന് വെറുതെ....





Monday, October 5, 2009

ഗുണ്ടവധം ഏഴാം ദിവസം


പത്തു ദിവസം എന്നാണുദ്ദേശിച്ചിരുന്നതെങ്കിലും, നോക്കൂ,
യേഴേയേഴു ദിവസംകൊണ്ട്
കേരളഗുണ്ടകളെയെല്ലാം വധിക്കാന്‍ കഴിഞ്ഞു
എന്ന സിമ്പിള്‍ ചാരിതാര്‍ഥ്യം കാര്‍ട്ടൂണിസ്റ്റിനുണ്ട്.

ഇനി അറിയാനുള്ളത് കമല-കൃഷ്ണന്മാരെക്കുറിച്ചാണ്.
അവര്‍ക്കിടയില്‍ എന്താണ് ? എന്താകാം ?
അല്ല, എന്തുതന്നെ ആയിക്കൂടാ ?
അതൊരു നൂറു സ്കൂപ്പിനുള്ള വഹയാണ്.

ഞാന്‍ പേന കൂര്‍പ്പിച്ചു വെക്കുക മാത്രം ചെയ്യുന്നു, തല്‍ക്കാലം....


ഗുണ്ടവധം ആറാം ദിവസം